image

പത്തനംതിട്ട : പോസ്റ്റ് ഓഫീസ് റോഡിൽ പാർക്കുചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച മലയാലപ്പുഴ വട്ടത്തറ ഡിവിഷനിൽ വിഷ്ണു വിൽസൻ (24) പത്തനംതിട്ട പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാർക്കിംഗ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന വാഹനം മോഷ്ടിത്. സി.സി.ടി.വി ദൃശ്യങ്ങൾ വഴി പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിഷ്ണു മുൻപ് ജോലിചെയ്തിരുന്ന ഓഫീസ് മുഖാന്തരം ഒത്തുതീർപ്പ് എന്ന നിലയിൽ വിളിച്ചുവരുത്തിയെങ്കിലും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എസ്.ഐ.അനീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു. നിറം മാറ്റി പ്രതി ഉപയോഗിച്ചു വന്ന ബൈക്ക് പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.