തിരുവല്ല: വയലിൻ തന്ത്രികളിൽ വിസ്മയമൊരുക്കി തുടർച്ചയായി നാലാംവർഷവും കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സാൻജോ ഡാൻ പ്രസാദ് ഒന്നാമനായി. കഴിഞ്ഞ മൂന്നുതവണ സംസ്ഥാന തലത്തിലും എ ഗ്രേഡ് നേടിയിരുന്നു. സംസ്ഥാന പ്രവർത്തി പരിചയമേളയിൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉല്പന്ന വിഭാഗത്തിലും ഈ മിടുക്കൻ എ ഗ്രേഡ് കരസ്ഥമാക്കി. എ.എം.എം സ്കൂൾ അദ്ധ്യാപകൻ പ്രസാദ് പി. ടൈറ്റസിന്റെയും മല്ലപ്പള്ളി സി.എം.എസ് സ്‌കൂൾ പ്രധാനാദ്ധ്യാപിക പ്രിൻസമ്മ ജോസഫിന്റെയും മകനാണ്.