പുല്ലാട്: പുല്ലാട് ബി.ആർ.സിയുടെ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. പരിപാടികളുടെ മുന്നോടിയായുളള വിളംബര ജാഥ പുല്ലാട് എസ്.വി.എച്ച്.എസിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയൻ വല്യുഴത്ത് ഫ്ളാഗ് ഓഫ് ചെയ്തു. കോയിപ്രം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, വാർഡ് മെമ്പർ ഷിബു കുന്നപ്പുഴ, എസ്.വി.എച്ച്.എസ് സീനിയർ അസിസ്റ്റന്റ് രമേഷ് എസ് എന്നിവർ സംസാരിച്ചു. ബി.പി.ഒ ഷാജി.എ.സലാം, ഹെഡ്മാസ്റ്റർ ആർ.വിജയൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭിന്നശേഷിക്കാരെ ശക്തിപ്പെടുത്തുക, ഉൾച്ചേർക്കുക, സമത്വം ഉറപ്പാക്കുക എന്നതാണ് ലോകഭിന്നശേഷി ദിനത്തിന്റെ സന്ദേശം. വിളംബര ജാഥയിൽ എസ്.വി.എച്ച്.എസി ലെ കുട്ടികൾ, അദ്ധ്യാപകർ, സി.ആർ.സി കോ-ഓർഡിനേറ്റർമാർ, റിസോഴ്സ് അദ്ധ്യാപകർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.