cgnr-malinyam
പ്രളയത്തെ തുടർന്ന് പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കുത്തിയതോട് പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു

ചെങ്ങന്നൂർ : നാലു മാസമായി പാലത്തിനടിയിൽ കുന്നുകൂടി നീരൊഴുക്കു തടസപ്പെടുത്തിയ മാലിന്യങ്ങൾ നീക്കം ചെയ്തു. പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കുത്തിയതോട്ടിലാണ് പമ്പാനദി ശുചീകരിച്ചത് കഴിഞ്ഞ
ചീഞ്ഞളിഞ്ഞ് ദുർഗന്ധ പൂരിതമായതോടെ സമീപമുള്ള നിരവധി ചെറുകിട കച്ചവടക്കാരുടേയും വ്യവസായികളുടേയും എഴുപതോളം വീട്ടുകാരുടെ ജീവിതവും ദുരിതപൂർണമായി. മാത്രമല്ല ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റേയും സമീപമാണ് ആംബുലൻസ് പാലം. പാലത്തോട് ചേർന്ന് വിശാലമായ പടവുകളോടുകൂടിയ കുളിക്കടവും ഉണ്ട്. മാലിന്യങ്ങൾ അടിഞ്ഞുകൂടിയത് കാരണം കടവ് നാട്ടുകാർ ഉപയോഗിക്കാതെയുമായി . പ്രളയത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒന്നാം വാർഡ് സാനിട്ടേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർണമായി നീക്കം ചെയ്തു. ജലത്തിന്റെ ഒഴുക്ക് സാധാരണ നിലയിലാക്കി. നവീകരണപ്രവത്തികൾക്ക് വാർഡ് മെമ്പർ, ഷെർളി മാത്യു, ജെ.എച്ച്.ഐ ബിജു, ജെ.പി.എച്ച്.എൻ.മാരായ നൈജ, എൻ ലത, കുഞ്ഞുമോൾ, ആശ, നാട്ടുകാർ, സാനിട്ടേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ കൂട്ടായ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന പ്രവൃത്തികളായിരുന്നു നടത്തിയത്. രണ്ടു വള്ളങ്ങളാണ് മാലിന്യം വാരി മാറ്റുവാനുപയോഗിച്ചത്.