തിരുവല്ല: ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ആദ്യദിന മത്സരങ്ങളിൽ കോന്നി ഉപജില്ല എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ മുന്നിലെത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ റാന്നി എസ്.സി.എച്ച്.എസ്.എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസുമാണ് സ്‌കൂളുകളിൽ കൂടുതൽ പോയിന്റു നേടിയിരിക്കുന്നത്.
ഹൈസ്‌കൂൾ വിഭാഗത്തിൽ വിവിധ ഉപജില്ലകൾ നേടിയ പോയിന്റുകൾ - കോന്നി - 162, പത്തനംതിട്ട - 153, മല്ലപ്പള്ളി - 151, അടൂർ - 148, റാന്നി - 137, തിരുവല്ല - 133, പന്തളം - 123, വെണ്ണിക്കുളം - 119, പുല്ലാട് - 115, ആറന്മുള - 109, കോഴഞ്ചേരി - 101.
ഹയർ സെക്കൻഡറി വിഭാഗത്തിലെ പോയിന്റുനില: കോന്നി - 169, അടൂർ - 167, തിരുവല്ല - 167, മല്ലപ്പള്ളി - 151, പന്തളം - 148, ആറന്മുള - 147, പത്തനംതിട്ട - 143, റാന്നി - 131, കോഴഞ്ചേരി - 114, വെണ്ണിക്കുളം - 111, പുല്ലാട് - 44.
സ്‌കൂളുകളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ റാന്നി എസ്.സി.എച്ച്.എസ്.എസ് 70 പോയിന്റുകൾ നേടിയപ്പോൾ വെണ്ണിക്കുളം എസ്.ബി.എച്ച്.എസ്.എസ് 64 പോയിന്റുകളും കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് 60 പോയിന്റും കരസ്ഥമാക്കി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസിന് 85 പോയിന്റാണ് ലഭിച്ചത്. വെണ്ണിക്കുളം എസ്.ബി.എച്ച്.എസ്.എസ് - 69, പന്തളം എൻ.എസ്.എസ്.എച്ച്.എസ്.എസ് - 68, കോന്നി ഗവ.എച്ച്.എസ്.എസ് - 68 എന്നിങ്ങനെയാണ് മുന്നിലുള്ള മറ്റ് സ്‌കൂളുകളുടെ പോയിന്റുകൾ.