kmcsa
കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് ശമ്പളവും പെൻഷനും നൽകണമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം അവശ്യപ്പെട്ടു. കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ,കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്സൺ എന്നിവർ മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ടി.ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ജി.ഷൈജു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. ജയകുമാർ, യൂണിറ്റ് സെക്രട്ടറി ആർ.നിഷാന്ത്, നഗരസഭാ വൈസ് ചെയർപേഴ്സൺ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ, ഐ.എൻ.ടി.യു.സി ജില്ല ജന.സെക്രട്ടറി കെ.ദേവദാസ്, കൗൺസിലർമാരായ ശോഭ വർഗീസ്, സുജ ജോൺ, കെ.ഷിബു രാജൻ, ഷേർലി രാജൻ, വത്സല മോഹൻ, സൂസമ്മ ഏബ്രഹാം, സാലി ജെയിംസ്, ബെറ്റ്സി തോമസ്, മേഴ്സി ജോൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോർജി അലക്സ് (പ്രസിഡന്റ്), ആർ.നിഷാന്ത് (സെക്രട്ടറി), ടി.ഷിബു (വൈസ് പ്രസിഡന്റ്), സജിദാസ് (ജോ. സെക്രട്ടറി), സുമ ശ്രീധർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.