അടൂർ: പഴകുളം, തെങ്ങമം, പളളിക്കൽ ഭാഗങ്ങളിൽ അനധികൃത മണ്ണ് ഖനനം നടത്തിവന്ന എട്ട് ടിപ്പർ ലോറികളും ഒരു മണ്ണ് മാന്തിയന്ത്രവും അടൂർ പൊലീസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ അറസ്റ്റ് ചെയ്തു.ബുധനാഴ്ച പുലർച്ചെ അടൂർ ഡി.വൈ.എസ്.പി ആർ.ജോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പയ്യനല്ലൂർ ഏഴുമുക്കിൽ ഷാജി, മുകളിൽ താഴത്തേതിൽ ദീപു, തിരുനൽവേലി സ്വദേശി ശെൽവം, ആര്യങ്കാവ് സ്വദേശി അജീഷ് കുമാർ, കറ്റാനം സ്വദേശി സജിത്, പറക്കോട് ബിനു സദനത്തിൽ ബിനു, പറക്കോട് തോണ്ടലിൽ വീട്ടിൽ രതീഷ്, ആനയടി കാഞ്ഞര വിളയിൽ ശ്യാം ,പയ്യനല്ലൂർ ബിജു ഭവനത്തിൽ ബിജു എന്നിവരാണ് അറസ്റ്റിലായത്. അടൂർ ഡി.വൈ.എസ്.പി അർ ജോസ്, സി.ഐ സന്തോഷ് കുമാർ, എസ്.ഐമാരായ രമേശൻ, ശ്രീജിത്ത്, സി.പി.ഒ മാരായ സുനിൽ കുമാർ, ബിജു, ഷൈജു, എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.