കോഴഞ്ചേരി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എൻ.ആർ.ഇജി) കോഴഞ്ചേരി ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. കൂലി 500 രൂപയാക്കുക, 200 ദിവസം തൊഴിൽ ദിനം നൽകുക, രണ്ട് ലക്ഷം രൂപ ഇൻഷ്വറൻസ് പരിരക്ഷ നൽകുക, വേതനം കൃത്യമായി നൽകുക, തൊഴിൽ സമയം ഒൻപത് മുതൽ നാല് വരെയാക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് ലത വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജിലി പി.ഈശോ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.അഡ്വ.ആർ. അജയകുമാർ, എം.കെ.വിജയൻ, പി.വി. ശാന്തമ്മ എന്നിവർ സംസാരിച്ചു. രാജി ദാമോദരൻ നന്ദി അറിയിച്ചു.
പുതിയ ഭാരവാഹികളായി ലതാവിക്രമൻ (പ്രസിഡന്റ്), ബിജിലി പി.ഈശോ (സെക്രട്ടറി), എം.വി ഉണ്ണികൃഷ്ണൻ (ട്രഷറാർ), രാജി ദാമോദരൻ, സതിയമ്മ (വൈസ്പ്രസിഡന്റുമാർ), രാജമ്മ ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എൻ.ആർ.ഇജി) കോഴഞ്ചേരി ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.