പത്തനംതിട്ട: ടി.കെ റോഡിൽ നന്നുവക്കാട് ബിഷപ്പ് ഹൗസിന് സമീപം ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറി രണ്ട് എക്‌സൈസ് ജീവനക്കാർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം. പത്തനംതിട്ട ഭാഗത്തേക്ക് വന്ന ജീപ്പ് ഇടത് ഭാഗത്തെ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. പോസ്റ്റും 11 കെ.വി ലൈനും തകർന്ന് ജീപ്പിന്റെ മുകളിലേക്ക് വീണു. ഡ്രൈവർ എസ്. ഹുസൈൻ, സിവിൽ എക്‌സൈസ് ഓഫീസർ ഹസൻഖാൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായി.