udf

തിരുവല്ല: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, പൊലീസ് അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. കെ.എസ്.ആർ.ടി.സി കോർണറിൽ നടന്ന സമ്മേളനം മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഉമ്മൻ അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ആർ.ജയകുമാർ, അൻസാരി, വർഗീസ് മാമ്മൻ, സതീഷ് ചാത്തങ്കരി, മധുസൂദനൻപിള്ള, വർഗീസ് ജോൺ, സാം ഈപ്പൻ, സജി അലക്സ്, പ്രസാദ് ജോർജ്ജ്, ബിജു ലങ്കാഗിരി, ലാലു തോമസ്, കുഞ്ഞുകോശി പോൾ, പെരിങ്ങര രാധാകൃഷ്ണൻ, സോമൻ കല്ലേലി, യു.ശിവദാസ്, ബഞ്ചമിൻ തോമസ്, സജി എം.മാത്യു, കെ.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു.