പത്തനംതിട്ട : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിലേക്ക് കർഷകർ മാർച്ചും ധർണയും നടത്തി. രാസവളങ്ങളുടെ ക്ഷാമം പരിഹരിക്കുക, രാസവളത്തിന്റെ വിലവർദ്ധന പിൻവലിക്കുക, പ്രളയ ദുരിതാശ്വാസത്തിന് ആവശ്യമായ ഫണ്ട് കേന്ദ്ര സർക്കാർ അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. ഓമല്ലൂൾ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പ്രൊഫ. കെ.കൃഷ്ണപിള്ള അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള , സംസ്ഥാന കമ്മിറ്റിയംഗം ജി.ശ്രീരേഖ, കെ.ജി.വാസുദേവൻ, ആർ.രാജേന്ദ്രൻ, പി.ആർ.പ്രദീപ് എന്നിവർ സംസാരിച്ചു.