manipuzha
മണിപ്പുഴ ദേവി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

തിരുവല്ല: മണിപ്പുഴ ദേവി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.പി അനിഴകുമാർ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ, വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ്കുമാർ, ബി.മഹേഷ്കുമാർ, ശ്യാം മണിപ്പുഴ, അനിൽകുമാർ, അനിൽ എസ്.ഉഴത്തിൽ, ഹരികൃഷ്ണൻ, ആർ.ശൈലേഷ്കുമാർ, ആർ.ജയകുമാർ, പ്രസന്നകുമാർ, രാജശ്രീ ശ്രീകുമാർ,കൃഷ്ണമൂർത്തി, രമേശ് ബോസ്, മുരളി കോവൂർ, കെ.കെ.അശോക് കുമാർ എന്നിവർ സംസാരിച്ചു.