ചെങ്ങന്നൂർ: കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി വീണ് യുവാവ് മരിച്ചു. പെരിങ്ങാല കൊച്ചുപ്ലാവുനിൽക്കുന്നതിൽ പരേതനായ നാരായണന്റെ മകൻ കെ.എൻ.രതീഷ് (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ അങ്ങാടിക്കലുള്ള വാടകവീട്ടിലായിരുന്നു അപകടം. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സവിത, മാതാവ്:അമ്മിണി, സഹോദരൻ: ജയമോൻ.