nss
എൻ.എസ്.എസ് സ്ഥാപകദിനത്തോടനുബന്ധിച്ച് യൂണിയൻ ആസ്ഥാനത്ത് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ജി.ഗോപകുമാർ പതാക ഉയർത്തുന്നു

കൊല്ലം:നായർ സർവ്വീസ് സൊസൈറ്റിയുടെ കൊല്ലം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ എൻ.എസ്.എസിന്റെ 105-ാമത് സ്ഥാപകദിനം ആചരിച്ചു. യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് ജി.ഗോപകുമാർ പതാക ഉയർത്തി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പന്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി പുഷ്പാർച്ചനയും വിശ്വാസ സംരക്ഷണ നാമജപവും നടന്നു.