photo
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കുടുംബസഹായനിധി വിതരണം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു. റൂറൽ എസ്.പി ബി.അശോകൻ, എം.രാജേഷ്, ടി.അജിത് കുമാർ, എം.വിനോദ് എന്നിവർ സമീപം

കൊല്ലം: കേരള പൊലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സഹായ നിധി വിതരണം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. കൃത്യനിർവഹണത്തിനിടയിലും രോഗം ബാധിച്ചും മരിച്ച പൊലീസ് ഉദ്യോഗസ്ഥരായ ഡി. ശശികുമാർ(എസ്.ഐ, ചടയമംഗലം), എസ്. ഷിബു(സി.പി.ഒ, കടയ്ക്കൽ), ജി. ഉണ്ണിക്കൃഷ്ണൻ(എസ്.ഐ, സ്പെഷ്യൽബ്രാഞ്ച്), എം.എസ്. വിപിൻകുമാർ (സി.പി.ഒ, എ.ആർ ക്യാമ്പ്), സണ്ണി വർഗീസ്(എസ്.ഐ, കുണ്ടറ) എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് സേനാംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക വിതരണം ചെയ്തത്. കെ.പി.ഒ.എ പ്രസിഡന്റ് എം. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റൂറൽ എസ്.പി ബി. അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു മുഖ്യപ്രഭാഷണം നടത്തി. പൊലീസ് അസോസിയേഷൻ സെക്രട്ടറി വി.പി. ബിജു, കെ. ഉണ്ണിക്കൃഷ്ണപിള്ള, എസ്. നജീം, ടി. അജിത് കുമാർ, എം. വിനോദ് എന്നിവർ സംസാരിച്ചു.