postal
കൊല്ലം ഫിലാറ്റലിക് എക്‌സിബിഷനിൽ തപാൽ വകുപ്പ് ഗാന്ധിജിയുടെ പന്മന ആശ്രമ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കി പുറത്തിറക്കിയ തപാൽ കവറിന്റെ വിശേഷാൽ പതിപ്പ്‌

കൊല്ലം: സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു നടന്ന ഭാരത പര്യടനത്തോടനുബന്ധിച്ചു 1934 ജനുവരി അവസാനം കൊല്ലത്തെത്തിയ മഹാത്മാ ഗാന്ധി പന്മന ആശ്രമം സന്ദർശിച്ചതിന്റെ ഓർമ്മ പുതുക്കാൻ ഫിലാറ്റലിക് എക്‌സിബിഷനിൽ തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. പ്രമുഖ എഴുത്തുകാരനും ഗാന്ധി ചിന്തകനുമായ പി. കേശവൻ നായർക്ക് നൽകി പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് വിഭാഗം ഡെപ്യൂട്ടി ഡിവിഷണൽ മാനേജർ എൽ.കെ. ഗംഗാധരൻ പ്രകാശനം നിർവഹിച്ചു. കൊല്ലം പോസ്റ്റൽ സൂപ്രണ്ട് എ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. അനിൽദേവ് സ്വാഗതവും ബി. ഗോപകുമാർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനായിരത്തിലധികം പേർ മേള സന്ദർശിച്ചു.
സമാപന സമ്മേളനത്തിൽ എക്‌സിബിഷനോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും പോസ്റ്റൽ സർവീസ് ഡയറക്ടർ സൈയിദ് റഷീദ് വിതരണം ചെയ്തു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ പോസ്റ്റൽ സൂപ്രണ്ടുമാരായ എൽ. മോഹനൻ ആചാരി, എ.ആർ. രഘുനാഥൻ, വി. ബാലകൃഷ്ണൻനായർ, ജി. സുരേഷ്‌കുമാർ തുടങ്ങിയവർ പെങ്കെടുത്തു.

മത്സര വിജയികൾ

കത്തെഴുത്ത് (ഇംഗ്ലീഷ്):1: ആയിഷ അബു, കെ.പി.എം. മോഡൽ സ്‌കൂൾ, മയ്യനാട്.
2: ലുവ്‌ലിൻ ടിയ ജേക്കബ് , കെ.പി.എം. മോഡൽ സ്‌കൂൾ, മയ്യനാട്.
3: അഭിഷേക് എച്ച്, മറിയ ആഗ്‌നസ് ഇ.എം.സി സ്‌കൂൾ, കുരീപ്പുഴ.

കത്തെഴുത്ത് (മലയാളം ) :
1: ലക്ഷ്മി ഫിറോസ്, കെ.പി.എം. മോഡൽ സ്‌കൂൾ, മയ്യനാട്
2: സ്വീറ്റി ഷാജി, കെ.പി.എം മോഡൽ സ്‌കൂൾ, മയ്യനാട്
3. ഡയാന ജോൺ, 11, ടി.കെ.എം പബ്ലിക് സ്‌കൂൾ, കരിക്കോട്.

ചിത്രരചന (സീനിയർ)
1. സൂര്യദത്ത്, സിറ്റി സെൻട്രൽ സ്‌കൂൾ, ഉളിയക്കോവിൽ.
2. ശ്രേയ കെ. എസ്, വിമല ഹൃദയ ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടത്താനം
3. ഭദ്ര എസ്,എസ് എൻ പബ്ലിക് സ്‌കൂൾ, വടക്കേവിള, കൊല്ലം, കൃഷ്ണ എൽ പ്രകാശ്, വിമല ഹൃദയ ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടത്താനം
.
ചിത്രരചന (ജൂനിയർ)

1. ഗോപിക കണ്ണൻ, എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ, കൊല്ലം
2. അഭിഷേക് എ, ഗവ. എൽ. പി. എസ്. അഞ്ചാലുമൂട്
3. സനുജിത്. ബി, ഇന്ത്യൻ പബ്ലിക് സ്‌കൂൾ, കിഴവൂർ, മുഖത്തല.

ഫിലാറ്റലി ക്വിസ് മത്സരം
1. ചൈത്രലക്ഷ്മി , കേന്ദ്രീയ വിദ്യാലയം, കൊല്ലം
2. ഋഷികേഷ് ,ആദിത് എസ് .എൻ.സെൻട്രൽ സ്‌കൂൾ,നെടുങ്ങോലം
കല്യാണി ,കിരൺ ,ഫാത്തിമ എച്ച്. റഷീദ് ,
മൗണ്ട് കാർമൽ കോൺവെന്റ് ആംഗ്ലോ ഇൻഡ്യൻ
ഗേൾസ് സ്‌കൂൾ,കൊല്ലം
3. ലൗലിൻ ടി ജേക്കബ് ,അയിഷ അബു
കെ .പി .എം സ്‌കൂൾ,മയ്യനാട് .