കൊല്ലം: മയ്യനാട് പഞ്ചായത്തിൽ ജൈവകൃഷി പരിപാലനത്തിനും പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനുമായി ഹരിത കർമ്മസേന ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. 23 വാർഡുകളിൽ നിന്നുള്ള 46 വോളണ്ടിയർമാരാണ് സേനയിലുള്ളത്. സേനാംഗങ്ങളുടെ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ യു. ലക്ഷ്മണൻ , വികസന സ്ഥിരംസമിതി ചെയർമാൻ ലസ്ലി ജോർജ്ജ്, പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, സൂപ്രണ്ട് സുധീർ തുടങ്ങിയവർ സംസാരിച്ചു.