കണ്ണനല്ലൂർ: തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് നാസിമുദീൻ ലബ്ബ ഉദ്ഘാടനം ചെയ്തു. കണ്ണനല്ലൂർ മണ്ഡലം പ്രസിഡൻറ് എ.എൽ. നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പി. ശുചീന്ദ്രൻ, ജി. കൊച്ചുമ്മൻ, എച്ച്.എം ഷെരീഫ്, ജി. തുളസീധരൻ പിള്ള, കെ. ഇസ്മായിൽ, എസ്. പ്രവീൺ രാജ്, ഇബ്രാഹിം കുട്ടി, എച്ച്. സലിം, സുൾഫീക്കർ, സുരേന്ദ്രൻപിള്ള, യഹിയ, ഷാനവാസ് എന്നിവർ പ്രസംഗിച്ചു.