jtuc
ജെ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിനക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച കൂട്ടധർണ ജനതാദൾ (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പെട്രോളിയം ഉൽപ്പനങ്ങളടക്കം ഉൽപ്പാദന തൊഴിൽ മേഖലകൾ കേന്ദ്രസർക്കാർ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറ വച്ചിരിക്കുകയാണെന്ന് ധർണ ജനതാദൾ (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ് പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജെ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ ന്യായവില ഉറപ്പാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ക്ഷേമനിധികൾ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഓട്ടോറിക്ഷാ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇന്ധന സബ്സിഡി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

ജെ.ടി.യു.സി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് കൊല്ലങ്കോട് രവീന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.വി. സോമരാജൻ മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ, സുധാകരൻ പളളത്ത്, മോഹൻദാസ് രാജധാനി, എം.എസ്. ചന്ദ്രൻ, വല്ലം ഗണേശൻ, ശ്രീകുമാർ എസ്. കരുനാഗപ്പളളി, ശിവശങ്കരപ്പിളള മങ്ങാട്, സുരേഷ്‌ ലോറൻസ്, മംഗലത്ത് നൗഷാദ്, എസ്.കെ. രാംദാസ്, ലതികകുമാരി, കെ.കെ. സുരേന്ദ്രൻ, പത്മനാഭൻ തമ്പി, ആർ. അനിൽകുമാർ, ഷൈജു റാവുത്തർ, ഉളിയക്കോവിൽ സുനിൽകുമാർ, മോഹനൻപിള്ള, ലിബ, രമണി, കുളക്കട രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.