കൊല്ലം: നിയാസ് കൊല്ലം സംവിധാനം ചെയ്ത ഹീനു എന്റർടെയിൻമെന്റ്സിന്റെ ഐ ലവ് യു പപ്പ ഷോർട്ട് ഫിലിം പ്രദർശനോദ്‌ഘാടനം സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ.പി.എസിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. നടൻ മധു, വിമൽ ഖാദ്രി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഉദ്‌ഘാടനത്തിനോടനുബന്ധിച്ച് നടന്ന ഷോർട്ട് ഫിലിം സോംഗ് പ്രദർശനം വിമൽ ഖാദ്രി ഉദ്ഘാടനം ചെയ്തു. ഫാ.ഡേവിസ് ചിറമ്മേൽ മുഖ്യാതിഥിയായി. ഡേവിസ് ചിറമ്മേലാണ് ഐ ലവ് യു പപ്പയുടെ കഥ എഴുതിയിരിക്കുന്നത്.