jca
മങ്ങാട് ഗവ.എച്ച്.എസ്.എൽ.പി സ്‌കൂളിൽ ചൈൽഡ് പ്രൊട്ടക്ട് ടീം കേരള ജില്ലാ കമ്മിറ്റിയും ജെ.സി.ഐ. കൊല്ലം റോയൽ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച കിണർ ജലപരിശോധന ക്യാമ്പ് ഡെപ്യൂട്ടി മേയർ വിജയഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മങ്ങാട് ഗവ.എച്ച്.എസ്.എൽ.പി സ്‌കൂളിൽ ചൈൽഡ് പ്രൊട്ടക്ട് ടീം കേരള ജില്ലാ കമ്മിറ്റിയും ജെ.സി.ഐ. കൊല്ലം റോയൽ ചാപ്റ്ററും സംയുക്തമായി വിദ്യാർത്ഥികൾക്കായി സൗജന്യ കിണർ ജലപരിശോധന നടത്തി. പി.ടി.എ പ്രസിഡന്റ് രാജേഷ് മഹേശ്വറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പ് ഡെപ്യൂട്ടിമേയർ വിജയാ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ചൈൽഡ് പ്രൊട്ടക്ട് ടീം കേരള ജില്ലാ പ്രസിഡന്റും ജെ.സി.ഐ കൊല്ലം റോയൽ ചാപ്റ്റർ പ്രോഗ്രാംസ് വൈസ് പ്രസിഡന്റുമായ ഷിബു റാവുത്തർ മുഖ്യപ്രഭാഷണം നടത്തി. കിളികൊല്ലൂ‌ർ സബ് ഇൻസ്പെക്ടർ ആർ.വിനോദ് ചന്ദ്രൻ ജല പരിശോധനാഫലങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. മങ്ങാട് അറുനൂറ്റിമംഗലം വാർഡ് കൗൺസിലർ പ്രസന്നൻ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി നിസാം കുന്നത്ത് സ്വാഗതവും പ്രഥമാദ്ധ്യാപിക നബീസത്ത് ബീവി നന്ദിയും പറഞ്ഞു. സാഗരാ വാട്ടർ സൊല്യൂഷൻ ഭാരവാഹിയായ കിഷോർ കുമാറിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസും നടത്തി.