photo
താലൂക്ക് ആശുപത്രി.യ

കരുനാഗപ്പള്ളി: രാത്രിയായാൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തിരക്കോട് തിരക്കാണ്. അപകടങ്ങളിൽ പരിക്കേറ്റും മറ്റുമെത്തുന്നത് നിരവധിപ്പേർ. പക്ഷേ ഇവർക്കെല്ലാം ചികിത്സ നൽകാൻ ഒരു ഡോക്ടർ മാത്രം.

താലൂക്കിലെ ഫസ്റ്റ് റഫറൽ ആശുപത്രിയാണിത്. .ഉച്ചക്ക് 1 മണിക്ക് ശേഷം പിറ്റേദിവസം രാവിലെ 8 വരെ രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തെയാണ്. എല്ലാ ദിവസവും രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്. ഈ സമയങ്ങളിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളുടെ എണ്ണം വളരെ കുറവാണ്.ഒ. പി വിഭാഗത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതോടെ രോഗികൾക്ക് ആശ്രയിക്കാൻ കഴിയുന്നത് അത്യാഹിത വിഭാഗത്തെയാണ്. . രാത്രികാലങ്ങളിൽ അത്യാഹിത വിഭാഗത്തിന് മുന്നിൽ രോഗികളുടെ നീണ്ടനിരയാണ്. ദീർഘനേരം കാത്തുനിന്നാൽപ്പോലും ഡോക്ടറെ കാണാൻ ബുദ്ധിമുട്ടാണ്. അപകടത്തിൽപ്പെട്ടവരെ ചികിത്സിക്കാനായി ഡോക്ടർ പോയിക്കഴിഞ്ഞാൽ മറ്റു രോഗികളുടെ കാര്യം കഷ്ടത്തിലാണ്.