പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിക്ക് പുസ്തകം സമാഹരിക്കുന്നതിന് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പുസ്തകത്തൊട്ടിൽ സ്ഥാപിച്ചു. പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്‌തു. പരിപാടിയുടെ ഭാഗമായി നവോത്ഥാനം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ നടന്ന സെമിനാർ കേരളസാഹിത്യ അക്കാഡമി അംഗം ഡോ. സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. ഷീജ, സി.കനകമ്മഅമ്മ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജോയ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീരശ്മി, ബ്ലോക്ക് മെമ്പർ ആശാദേവി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. അശോകൻപിള്ള സ്വാഗതവും വി സജീവ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് ലൈബ്രറിയിൽ കലാഗ്രാമം പദ്ധതിയും ബി.പി.എൽ വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യ സംഗീതപഠനം നടത്തുന്ന പദ്ധതിയും ഇതിനോടൊപ്പം ആരംഭിച്ചു.