കൊല്ലം: ഹരിതകേരളം മിഷന്റെ ഭാഗമായുള്ള 'മാറണം മേവറം' കാമ്പയിനിന്റെ ഭാഗമായി ഗ്രാമോദയം പരിസ്ഥിതി കൂട്ടായ്മ, നേതാജി ക്ലബ്, തട്ടാമല റസിഡന്റ്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു.
'വൃത്തിയുളള ജനത വൃത്തിയുളള നാട് 'എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മത്സരത്തിൽ
100ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ആർട്ടിസ്റ്റ് അബി നേതൃത്വം നൽകി. ഒക്‌ടോബർ 3ന് ആരംഭിച്ച കാമ്പയിൻ നവംബർ 9 ന് സമാപിക്കും.