c-divakaran-m-l-a
റാഫേൽ അഴിമതിയിൽ പ്രതിഷേധിച്ച് ജില്ലയിലെ ഇടതു വർഗ്ഗബഹുജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മ സി.ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.സി.ഐ.ടി.യൂ ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, സി.പി.ഐ ദേശീയകൗൺസിൽ അംഗം ജെ.ചിഞ്ചു റാണി, എ.ഐ.ടി.യൂ.സി ജില്ലാ സെക്രട്ടറി ജി.ബാബു തുടങ്ങിയവർ സമീപം

കൊല്ലം: റാഫേൽ അഴിമതിയിൽ പ്രതിഷേധിച്ച് ജില്ലയിലെ ഇടത് വർഗ്ഗ ബഹുജന സംഘടനാ ഐക്യവേദിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കൂട്ടായ്മ സംഘടിപ്പിച്ചു.
സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോർജ് മാത്യു, എ. ബാബു, പി. ഉണ്ണികൃഷ്ണൻ, കരിങ്ങന്നൂർ മുരളി, വിജയമ്മ ലാലി, ലീലാമ്മ, വിനോദ് കുമാർ, സന്ദീപ് അർക്കന്നൂർ എന്നിവർ സംസാരിച്ചു. സി.പി.ഐ ദേശീയകൗൺസിൽ അംഗം ജെ. ചിഞ്ചു റാണി സ്വാഗതം പറഞ്ഞു.