കുണ്ടറ:പ്രളയ ദുരന്തത്തിൽ നിന്നും കരകയറും മുൻപ് കേരളത്തെ കലാപ ഭൂമിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി.ബി.ഗോപകുമാർ പറഞ്ഞു. ബി.ജെ.പി കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കടയിൽ സംഘടിപ്പിച്ച ശബരിമല ആചാര സംരക്ഷണ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പി കുണ്ടറ മണ്ഡലം പ്രസിഡന്റ് നെടുമ്പന ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ജെ. ശിവാനന്ദൻ, മണ്ഡലം വൈസ് പ്രസിഡന്റ് വിജയലക്ഷ്മി രാമചന്ദ്രൻ, മഹിളാമോർച്ച മണ്ഡലം സെക്രട്ടറി ലേഖ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മുഖത്തല റഹിം, മണ്ഡലം സെക്രട്ടറി സുനിൽകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് ചിറക്കോണം, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീധരൻ ആലുംമൂട്, അനിൽ മുണ്ടയ്ക്കൽ, ഗിരീഷ് ഇളമ്പള്ളൂർ, അനിൽകുമാർ, സുനിത്ത് ദാസ്, രാഖി പെരുമ്പുഴ, ജയന്തി ദേവി എന്നിവർ സംസാരിച്ചു.