photo
കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഗവർണർ ജസ്റ്റീസ് പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി , എം,പിമാരായ കെ.സി..വേണുഗോപാൽ, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ സമീപം.

കരുനാഗപ്പള്ളി: കേരളത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം സാമുദായിക സംഘടനകളുടെ ഐക്യമാണെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം വന്ദന ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനമൂല്യങ്ങളായ മതേതരത്വവും മതസൗഹാർദ്ദവും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സാംസ്കാരിക, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങളാണ് ഇതിന് കാരണം. കരുനാഗപ്പള്ളിയുടെ വിദ്യാഭ്യാസ മേഖലയിൽ താലൂക്ക് ജമാഅത്ത് യൂണിയന്റെ സംഭവനകളെ പ്രസംശിച്ച ഗവർണർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ ഊന്നൽ നൽകണമെന്നും നിർദ്ദേശിച്ചു.
ജമാഅത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രത്യേക തപാൽ കവറിന്റെ പ്രകാശനം പോസ്റ്റൽ ഡയറക്ടർ സയ്യിദ് റഷീദിൽ നിന്ന് കവർ സ്വീകരിച്ച് ഗവർണർ നിർവഹിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി.
താലൂക്ക് ജമാ അത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.പിമാരായ കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, എം.എൽ.എമാരായ ആർ. രാമചന്ദ്രൻ, എൻ. വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ജമാഅത്ത് യൂണിയന്റെ ഉപഹാരം യൂണിയൻ ട്രഷറർ കുരുടന്റയ്യത്ത് അബ്ദുൽ വാഹിദ് ഗവർണർക്ക് സമ്മാനിച്ചു. ഷിബു ബേബിജോൺ, എം. ഇബ്രാഹിംകുട്ടി, പി.ആർ. വസന്തൻ, കെ.സി. രാജൻ, അബ്ദുൽ വാഹിദ് കെ.സി സെന്റർ, പി.എച്ച്. മുഹമ്മദ്കുഞ്ഞ്, സി.എം.എ. നാസർ, അബ്ദുൽ റഊഫ് കോട്ടക്കര, സി.ആർ. മഹേഷ്, ആർ. രവീന്ദ്രൻപിള്ള, എം. അൻസാർ, എം.എ. സലാം തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.എ. ജവാദ് സ്വാഗതവും സെക്രട്ടറി ഖലീലുദ്ദീൻ പൂയപ്പള്ളിൽ നന്ദിയും പറ‌ഞ്ഞു. ടൗൺ മസ്ജിദ് ഇമാം മുദമ്മദ് ഷാഹിദ് മൗലവിയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.