roler-1
ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിന്റെ ഭാഗമായി ട്രിനിറ്റി ലൈസിയം സ്‌കൂളിൽ നടന്ന റോളർ ഹോക്കി മത്സരം

കൊല്ലം: ജില്ലാ സബ്ബ് ജൂനിയർ, ജൂനിയർ, സീനിയർ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള റോളർ ഹോക്കി മത്സരങ്ങൾ വാടി ട്രിനിറ്റി ലൈസിയം സ്‌കൂളിൽ നടന്നു. കോർപ്പറേഷൻ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.ആർ. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.ഡോ.സിൽവി ആന്റണി, അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ആർ. ബാലഗോപാൽ, ട്രഷറർ എസ് ബിജു, വൈസ് പ്രസിഡന്റ് വിഷ്ണു വിശ്വനാഥ്, ജോ. സെക്രട്ടറി പി. അശോകൻ, ടി. സുരേഷ്‌കുമാർ, ഡി. സജി, ജെ. ശ്രീകുമാർ, ടോണി നെറ്റോ തുടങ്ങിയവർ പങ്കെടുത്തു. റിംഗ് റെയ്‌സ് മത്സരങ്ങൾ ഇന്ന് രാവിലെ 6.30ന് ട്രിനിറ്റി ലൈസിയം സ്‌കൂളിൽ ആരംഭിക്കുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു.