കൊല്ലം : ദി ചാപ്റ്റർ കോളേജ് കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി നടത്തിയ മെഗാക്വിസ് മത്സരത്തിലെ വിജയികൾക്ക് ചാപ്റ്റർ ഡയറക്ടർ ടി. മോഹനൻ ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. യോഗത്തിൽ ക്വിസ് മാസ്റ്റർ ദിലീഷ്, ചവറ ഗവ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷൈജ, പുനലൂർ ബോയിസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഹരികുമാർ, കുലശേഖരപുരം ഗവ. മോഡൽ എച്ച്.എസ്.എസ് പ്രിൻസിപ്പൽ മെർടിൽ മോത്തിസ്, ചാപ്റ്റർ പ്രിൻസിപ്പൽ വിഷ്ണു ശ്രീകുമാർ, സോണൽ കൺവീനർമാരായ അജികുമാർ, സതീഷ് കുമാർ, ബിജു കാഞ്ചൻ, ഓമനക്കുട്ടൻപിള്ള എന്നിവർ സംസാരിച്ചു.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകളിൽ നിന്നായി 102 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സോണിൽ കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ മാളവിക സജീവനും എം.സുനീതിയും രണ്ടാം സോണിൽ കുലശേഖരപുരം ഗവ. മോഡൽ എച്ച്.എസ്.എസിലെ ആർ. അക്ഷയ് രാജു, പ്രണോയ് രാജൻ എന്നിവരും മൂന്നാം സോണിൽ പുനലൂർ ബോയിസ് എച്ച്.എസ്.എസിലെ എസ്. അമൽദേവും മൂഫീദയും നാലാം സോണിൽ കാപ്പിൽ ഗവ. എച്ച്.എസ്.എസിലെ എസ്. ശ്രീമതിയും വി.കെ. അരവിന്ദും ഒന്നാംസ്ഥാനം നേടി. എല്ലാ സോണുകളിലും മൂന്ന് വീതം ട്രോഫികളും കാഷ് അവാർഡുകളും നൽകി.