vadakkevila
വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ നടന്ന ബയോടെക്‌നോളജി സെമിനാർ ഡോ.ജി.എം.നായർ ഉദ്‌ഘാടനം ചെയ്യുന്നു. ശ്രീനാരായണ എഡ്യുക്കേഷണൻ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ. ശശികുമാർ, ട്രഷറർ പ്രൊഫ.ജി.സുരേഷ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.സുരേന്ദ്രൻ, വകുപ്പ് മേധാവി പ്രൊഫ.എസ്.സീത എന്നിവർ സമീപം

കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിലെ ബയോടെക്‌നോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ബയോടെക്‌നോളജി ഫോർ ബയോ ഡൈവേഴ്‌സിറ്റി കൺസർവേഷൻ ആൻഡ് യൂട്ടിലൈസേഷൻ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കേരള ബയോടെക്‌നോളജി കമ്മിഷൻ അഡ്വൈസർ ഡോ.ജി.എം. നായർ ഉദ്‌ഘാടനം ചെയ്തു. ശ്രീനാരായണ എഡ്യൂക്കഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.എ. ഗംഗാ പ്രസാദ്, ഡോ.റോയി സ്റ്റീഫൻ, ഡോ.ജാസ്മിൻ എം. ഷാ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ശ്രീനാരായണ എഡ്യൂക്കഷണൽ സൊസൈറ്റി ട്രഷറർ പ്രൊഫ.ജി. സുരേഷ് പ്രസംഗിച്ചു. പ്രിൻസിപ്പൽ പ്രൊഫ. കെ. സുരേന്ദ്രൻ സ്വാഗതവും വകുപ്പ് മേധാവി പ്രൊഫ.എസ്. സീത നന്ദിയും പറഞ്ഞു.