പരവൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 13 വയസുവരെയുള്ള കുട്ടികൾക്ക് ലളിതകലകൾ അഭ്യസിപ്പിക്കുന്നതിന് പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കലാക്ഷേത്രം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.എസ്. ശ്രീരശ്മി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഷീല, രത്നമ്മയമ്മ, ശ്രീലത, രമ എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ വി. സജീവ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ നന്ദിയും പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 9.30 വരെയും 9.30 മുതൽ 11 വരെയും രണ്ട് ബാച്ചുകളിലായാണ് 100 കുട്ടികൾക്ക് കലാക്ഷേത്രത്തിൽ സംഗീതവിദ്യാഭ്യാസം നൽകുന്നതെന്ന് പ്രസിഡന്റ് എം.കെ. ശ്രീകുമാർ അറിയിച്ചു.