കൊല്ലം: പിണറായി സർക്കാർ സമസ്തമേഖയിലും പരാജയമാണെന്ന് ബി.ഡി.വൈ.എസ് സംസ്ഥാന പ്രസിഡന്റ് എ.എൻ. അനുരാഗ് പറഞ്ഞു. ബി.ഡി.വൈ.എസ് ജില്ലാ നേതൃയോഗം കരുനാഗപ്പള്ളി ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെൻകുമാർ വിഷയത്തിൽ പരാജയപ്പെട്ടതും സാലറി ചലഞ്ചിൽ കോടതിയിൽ നിന്ന് പഴി കേൾക്കേണ്ടി വന്നതും സർക്കാരിന്റെ തുടർച്ചയായ പരാജയങ്ങളുടെ ഉദാഹരണങ്ങളാണ്. ഇപ്പോൾ കോടിക്കണക്കിന് വരുന്ന അയ്യപ്പ വിശ്വാസികളുടെ വിശ്വാസത്തെയും ആചാരനുഷ്ഠാനങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെ ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണ്. ഈ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അനുരാഗ് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ഏരൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ. സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സുശീലൻ ബി.ഡി.വൈ.എസ് സംസ്ഥാന സെക്രട്ടറി മോനി, എസ്.എസ്.ബാബു, ശർമ്മ സോമരാജ് തുടങ്ങിയവർ സംസാരിച്ചു