spatham
മുണ്ടയ്ക്കൽ തുമ്പറ മഹാദേവി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. കേരളപുരം ആനന്ദധാമം ആശ്രാമാചാര്യൻ സ്വാമി ബോധേന്ദ്ര തീർത്ഥ, കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്. രാധാകൃഷ്ണൻ, പള്ളിക്കൽ സുനിൽ, എസ്. നാരായണ സ്വാമി, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ, സെക്രട്ടറി അഡ്വ. കെ.ടി. അനിൽരാജ്, തന്ത്രി കുട്ടമ്പേരൂർ കലാധരൻ, മേൽശാന്തി വിനോദ് ശർമ്മ തുടങ്ങിയവർ സമീപം

കൊല്ലം: സപ്താഹയജ്ഞങ്ങൾ ഹൃദയം കൊണ്ട് കേൾക്കണമെന്നും മനസ് കൊണ്ട് സ്വാശീകരിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. മുണ്ടയ്ക്കൽ തുമ്പറ മഹാദേവി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയെ എങ്ങനെ തകർക്കാം വിശ്വാസികളെ എങ്ങനെ വേദിനിപ്പിക്കാം എന്നാണ് ചിലർ ചിന്തിക്കുന്നത്. ഇത് വളരെ അപകടകരമായ സാഹചര്യമാണ്. ഹിന്ദുമതം ആരും പഠിക്കുന്നില്ല. ആരും പഠിപ്പിക്കുന്നുമില്ല. മറ്റ് മതവിശ്വാസികൾ ചെറുപ്രായത്തിൽ തന്നെ കുട്ടികളെ മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നു. ഹിന്ദുമതവിശ്വാസികൾ ഇത് മാതൃകയാക്കണമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ക്ഷേത്രം തന്ത്രി കുട്ടമ്പേരൂർ കലാധരൻ ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഖില ഭാരത ഭാഗവതസത്ര സമിതി ഉപാദ്ധ്യക്ഷൻ എസ്.നാരായണ സ്വാമി ഗ്രന്ഥസമർപ്പണം നിർവഹിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, കേരളപുരം ആനന്ദധാമം ആശ്രാമാചാര്യൻ സ്വാമി ബോധേന്ദ്ര തീർത്ഥ തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അഡ്വ. കെ.ടി. അനിൽരാജ് സ്വാഗതം പറഞ്ഞു.. തുടർന്ന് പള്ളിക്കൽ സുനിലിന്റെ ഭാഗവതമാഹാത്മ്യ പ്രഭാഷണം നടന്നു.