priyadarsini
ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാലയുടെ പ്രവർത്തനോദ്ഘാടനം കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം.ഇക്ബാൽ സമീപം

ഓച്ചിറ: ജാതീയത പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത് നവഭാരതം നേരിടുന്ന വെല്ലുവിളിയാണെന്നും ഇത് മതനിരപേക്ഷതയെ അട്ടിമറിക്കുമെന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാലയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മതസൗഹാർദ്ദത്തിന് മാതൃകകാട്ടിയ നെഹ്റുകുടുംബത്തിന്റെ ചരിത്രപാധാന്യം വിസ്മരിക്കരുത്. പ്രളയം തകർത്ത നാടിന്റെ പുനർനിർമ്മാണത്തിന് നേതൃത്വമേകാൻ ഗ്രന്ഥശാലകൾക്ക് കഴിയണം. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രന്ഥശാലാ പ്രസിഡന്റുമായ എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് ഗ്രന്ഥശാലാ കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല ബിജു, ഗ്രന്ഥശാലാ സെക്രട്ടറി കെ.ആർ. വത്സൻ, എം.പി. സുരേഷ്ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ റഷീദാബീവി, കൊല്ലടിയിൽ രാധാകൃഷ്ണൻ, ക്ലാപ്പന ഷിബു, എച്ച്. സീനത്ത്, എസ്. സുരേഷ്‌കുമാർ, ആർ. സുധാകരൻ, ബി. പത്മദാസ്, എം. ഇസ്മയിൽ, ബി. ശ്രീകുമാർ, ഒ. ഗീത, റംസി ഫാത്തിമ, വരവിള ഹൈസൈൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കാവ്യസന്ധ്യയിൽ മുരളി സഹ്യാദ്രി, ബാലമുരളികൃഷ്ണ, വരവിള ശ്രീനി, നന്ദകുമാർ വള്ളിക്കാവ്, പി. മോഹൻകുമാർ തുടങ്ങിയവർ കവിത അവതരിപ്പിച്ചു.