sabarimala-karmma-samithy
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഉപരോധിക്കുന്നു.

കരുനാഗപ്പള്ളി: നിലയ്ക്കലിലേക്ക് കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് നിർത്തി വെച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിക്ക് മുന്നിൽ ബസ്സുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ പ്രകടനമായി എത്തിയ സമരക്കാർ ഡിപ്പോയിക്ക് മുന്നിൽ കുത്തിയിരുന്ന് ശരണം വിളിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ലതാമോഹൻ, ആർ.എസ്.എസ് താലൂക്ക് കാര്യവാഹ് ആർ.മോഹനൻ, യുമോർച്ച ജില്ലാ പ്രസിഡന്റ് ടി.വി.സനൽ, ഓച്ചിറ രവികുമാർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. നിലയ്ക്കലേക്ക് ബസ്സ് സർവ്വീസ് ആരംഭിച്ചെന്ന വാർത്ത ലഭിച്ചതിന് ശേഷമാണ്11.30 മണിയോടെ സമരത്തിൽ നിന്നും പ്രവർത്തകർ പിന്മാറിയത്.