കൊല്ലം: പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച അലങ്കാര വസ്തുക്കളും കുട്ടിശാസ്ത്രജ്ഞൻമാരുടെ കൊച്ച് കണ്ടുപിടിത്തങ്ങളും നെടുവത്തൂരിന് കൗതുക കാഴ്ചകളായി. ഡി.വി.യു.പി സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രമേള വിദ്യാർത്ഥികളുടെ പ്രതിഭ തെളിവായി. പ്രഥമാദ്ധ്യാപിക കെ. ശ്രീലത മേള ഉദ്ഘാടനം ചെയ്തു.