അഞ്ചൽ: ഏരൂർ സർവീസ് സഹകരണ ബാങ്ക് ആർച്ചൽ ബ്രാഞ്ച് മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ. രാജു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡോൺ വി.രാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ പി.എസ്. സുപാൽ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷ ഷിബു, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. ബാലചന്ദ്രൻ, ആർച്ചൽ ടി. അജയൻ, എസ്. സന്തോഷ്, എം. സലിം, ഡി. വിശ്വസേനൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ പൂക്കുട്ടി സ്വാഗതവും സെക്രട്ടറി ഇൻ ചാർജ്ജ് കെ.വി. ശ്രീലത നന്ദിയും പറഞ്ഞു