janasree
ജനശ്രീ സുസ്ഥിര വികസന മിഷൻ തൃക്കോവിൽവട്ടം മണ്ഡലം സഭയുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം അഡ്വ. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.ജയദേവ്, എഴുകോൺ നാരായണൻ തുടങ്ങിയവർ സമീപം

ഡീസന്റ് ജംഗ്ഷൻ: ജനശ്രീ സുസ്ഥിര വികസന മിഷൻ തൃക്കോവിൽവട്ടം മണ്ഡലം സഭയുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം ജനശ്രീ മിഷൻ ഡയറക്ടറും കെ.പി.സി.സി ഡയറക്ടറുമായ അഡ്വ. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എസ്. ജയദേവ് അദ്ധ്യക്ഷത വഹിച്ചു. ജനശ്രീമിഷൻ ഡയറക്ടറും മുൻ എം.എൽ.എയുമായ എഴുകോൺ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ നാഷണൽ റോൾ ബാൾ ലെസണിൽ ഗിന്നസ് വേൾഡ് റെക്കാഡ് കൈവരിച്ച ആനന്ദ് ദേവ്, കൃഷ്ണ എസ്. ഗോപി, തൃക്കോവിൽവട്ടം പ്രൈമറി ഹെൽത്ത് സെന്ററിൽ പാലിയേറ്റീവ് കെയർ നഴ്സായി കാരുണ്യ പ്രവർത്തനം നടത്തുന്ന ഖുറേഷി എന്നിവരെ യോഗത്തിൽ ആദരിച്ചു.

വിദ്യാഭ്യാസ അവാർഡുകൾ, ചികിത്സാ സഹായം, പഠനപോകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. ജനശ്രീ മ്യൂച്ചൽ ബെനഫിറ്റ് ട്രസ്റ്റ് ജനറൽ മാനേജരും സി.ഇ.ഒയുമായ ടി.എസ്. മധുസൂദനൻനായർ, കുണ്ടറ ബ്ളോക്ക് യൂണിയൻ ചെയർമാൻ രാജു ഡി. പണിക്കർ, എന്നിവർ സംസാരിച്ചു. ജനശ്രീ ഡീസന്റ് ജംഗ്ഷൻ വാർഡ് സഭ ചെയർമാൻ എസ്. അനിൽകുമാർ നന്ദി പറഞ്ഞു.