nmc
നാഷണൽ മുസ്ലിം കൗൺസിൽ പ്രതിനിധി സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നീതിയിലധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും വേണ്ടി എല്ലാ മതങ്ങളും നിലകൊള്ളണമെന്ന് എം. നൗഷാദ് എം.എൽ.എ ആവശ്യപ്പെട്ടു. നാഷണൽ മുസ്ലിം കൗൺസിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കാഴ്ചപ്പാടിലാണ് സർക്കാരും ഇടതുമുന്നണിയും ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ സ്വാഗതം ചെയ്തതെന്നും നൗഷാദ് പറഞ്ഞു. ഡി ലി​റ്റ് ബിരുദം നേടിയ സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.അബ്ദുൽ സലാമിനെ എം.എൽ.എ അണിയിച്ചു. സംസ്ഥാന കൗൺസിലംഗം സി.എ. ബഷീർകുട്ടിയുടെ വേർപാടിൽ യോഗം അനുശോചിച്ചു. എൻ.എം.സി സംസ്ഥാന പ്രസിഡന്റ് എ.റഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളായ ജെ.എം. അസ്‌ലം, പ്രൊഫ. അബദുൽസലാം, എം.എ. ബഷീർ, എം. കോയാക്കുട്ടി, എച്ച്. അബ്ദുൽ ഖാദർ, ഇ. അബ്ദുൽ സമദ്, കെ.യു. മുഹമ്മദ് മുസ്തഫ, ഇ. നുജൂം, നെടുമ്പന ജാഫർ, എസ്. സലാവുദീൻ, ഷറഫ് കുണ്ടറ, എം. അബ്ദുൽ റഷീദ്, സുഹർബാൻ റാവുത്തർ, എൻ. ലത്തീഫ, എസ്. ഷാഹിദ, എൽ.നബീസത്ത്, എ. മുംതാസ് ബീഗം, എന്നിവർ സംസാരിച്ചു.