കരുനാഗപ്പള്ളി: അയ്യൻകാളി നടത്തിയ വില്ലുവണ്ടി യാത്രാ വിപ്ലവത്തിന്റെ 125-ാം വാർഷികഘോഷത്തിന്റെ ഭാഗമായി കെ.പി.എം.എസ് കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച സാസ്കാരിക സമ്മേളനം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അടിച്ചമർത്തപ്പെട്ട സമുദായത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട് വന്ന മഹാനായിരുന്നു അയ്യൻകാളിയെന്ന് എം.എൽ.എ പറഞ്ഞു.
സമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ എസ്. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. എം. ഇബ്രാഹിംകുട്ടി, നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, അനിൽമുഹമ്മദ്, ടി.എസ്. രജികുമാർ എന്നിവർ പ്രസംഗിച്ചു. എം.ജെ. ഉത്തമൻ സ്വാഗതവും അനു ചോദിവിള നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പുതിയകാവിൽ നിന്ന് വണ്ണാഭമായ ഘോഷയാത്ര നടന്നു.