ചാത്തന്നൂർ: ശബരിമല കർമ്മസമിതി നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നിലയ്ക്കലിൽ നിന്ന് പമ്പയിലേയ്ക്കുള്ള യാത്ര നിഷേധിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ ഉപരോധിച്ചു.ഇന്നലെ രാവിലെ പത്തരയോടെയാണ് സമരം തുടങ്ങിയത്. സമരത്തെ തുടർന്ന് ഒരു മണിക്കൂറോളം ഡിപ്പോയുടെ പ്രവർത്തനം സ്തംഭിച്ചു.നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ആരംഭിക്കുകയും എ.എച്ച്.പി.നേതാവ് ഉൾപ്പെടെയുള്ളവർ പമ്പയിലേക്ക് യാത്ര പുറപ്പെടുകയും ചെയ്ത സന്ദേശം ലഭിച്ചതോടെയാണ് ഉപരോധം അവതരിപ്പിച്ചത്. സുനിൽകുമാർ, കളിയാക്കുളം ഉണ്ണി, എസ്.പ്രശാന്ത്, ഷാജി, കണ്ണൻ, പ്രതീഷ് എന്നിവർ നേതൃത്വം നല്കി.