photo
പൊലീസ് പിടിയിലായ മാലമോഷണ കേസുകളിലെ പ്രതികളായ അമ്പിളി, മനോദ്കുമാർ വിനോദ് എന്നിവർ

കരുനാഗപ്പള്ളി: നിരവധി മാലമോഷണ കേസുകളിലെ പ്രതികളായ യുവതി ഉൾപ്പെടെ മൂന്ന് പേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം പുന്തലത്താഴം സ്വദേശി മനോജ്കുമാർ (35), കാമുകി തഴുത്തല സ്വദേശി അമ്പിളി ( 34), ഇവരുടെ സഹായി വിനോദ് (25) എന്നിവരെ വാഹന പരിശോധനയ്ക്കിടെണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മനോജ് കുമാറും അമ്പിളിയും സഞ്ചരിച്ച ബൈക്കിന്റെ മുന്നിലും പിന്നിലും വ്യത്യസ്ത നമ്പരുകൾ കണ്ടതിനെ തുടർന്നാണ് ഇരുവരെയും തടഞ്ഞ് നിറുത്തി ചോദ്യം ചെയ്തത്. കൊട്ടിയം, കിളികെല്ലൂർ കുണ്ടറ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. മോഷണ മുതൽ വിൽക്കാൻ അമ്പിളിയാണ് സഹായിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. എ.സി.പി വിനോദ്, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ മാരായ മഹേഷ്, ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.