ചാത്തന്നൂർ: കെ.പി.എം.എസ് ചാത്തന്നൂർ യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂരിൽ നടന്ന മഹാത്മ അയ്യൻകാളിയുടെ വില്ലുവണ്ടി യാത്രയുടെ നൂറ്റി ഇരുപത്തിയഞ്ചാം സ്മൃതിപഥം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൽ. രാജൻ, അശോക് കട്ടക്കര, ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. നിമ്മി, എൻ. ജയകുമാർ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്ര തിരുമുക്കിൽ നിന്നാരംഭിച്ചു. ഘോഷയാത്രയുടെ മുന്നിൽ അലങ്കരിച്ച വില്ലുവണ്ടിയിൽ അയ്യൻകാളി സഞ്ചരിക്കുന്ന ദൃശ്യവും ഉണ്ടായിരുന്നു.