ചാത്തന്നൂർ: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ സംഘടിപ്പിച്ച 28 മണിക്കൂർ നാമജപയജ്ഞത്തിന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന സമിതി അംഗം മരങ്ങാട്ടില്ലം സന്തോഷ് നമ്പൂതിരി ഭദ്രദീപം തെളിച്ചു. എസ്.എൻ.ഡി.പിയോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശാന്ത് സുനിൽകുമാർ, എസ്. പ്രശാന്ത്, കളിയാക്കുളം ഉണ്ണി, ഗോപകുമാർ, അനിൽ എന്നിവർ സംസാരിച്ചു.