remesh

കൊല്ലം: ഒ.ഇ.സി. ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കരുതെന്നും സാമ്പത്തിക പരിധി എട്ട് ലക്ഷമാക്കി ഉയർത്തി അർഹരായ സമുദായങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്നും കേരള വണിക വൈശ്യ യൂത്ത് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

വണിക വൈശ്യ സംഘം സംസ്ഥാന ട്രഷറർ എം. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അനീഷ് ചേപ്പാട്, സംസ്ഥാന കോ -ഓർഡിനേറ്റർ രാമചന്ദ്രൻ ചെട്ടിയാർ, ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, യൂത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. രമേഷ്, സംസ്ഥാന കമ്മിറ്റി അംഗം ശങ്കർ, ജില്ലാ കൺവീനർ റിജുകുമാർ, ജില്ലാ സെക്രട്ടറി ശിഖൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ബാലൻ മുണ്ടയ്ക്കൽ, ജോയിന്റ് കൺവീനർ അരുൺ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി രമേശ് മേലില (പ്രസിഡന്റ്), ചവറ ജയേഷ് (സെക്രട്ടറി), സുമേഷ്‌കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.