കൊല്ലം: സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അടിസ്ഥാന വിവരശേഖരം (ഫിഷർഫോക് ഫാമിലി രജിസ്റ്റർ) തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.
ഇതിന്റെ ഭാഗമായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മോട്ടിവേറ്റർമാർ, മത്സ്യഭവൻ ഓഫീസർമാർ, ഫണ്ട് ബോർഡ് പ്രതിനിധികൾ എന്നിവർക്കായി തേവള്ളി ഹാച്ചറിയിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു.
കോർപ്പറേഷൻ കൗൺസിലർ ബി. ഷൈലജ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എച്ച്. സലിം, അസിസ്റ്റന്റ് ഡയറക്ടർ രമേശ് ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (സ്റ്റാറ്റിസ്‌ക്‌സ്) എസ്. ഗോപകുമാർ ക്ലാസ് നയിച്ചു. എഫ്.എഫ്.ആർ.എസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും അംഗങ്ങൾക്കും യുണീക് ഐഡി നമ്പർ നൽകും.