r-shanker-anusmaranam
ആർ.ശങ്കർ അനുസ്‌മരണ പ്രാർത്ഥനാ യോഗം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി എൻ.രാജേന്ദ്രൻ,യോഗം കൗൺസിലർ പി.സുന്ദരൻ, അഡ്വ.ഷേണാജി, നേതാജി ബി.രാജേന്ദ്രൻ, അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, ഇരവിപുരം സജീവൻ, അഡ്വ.കെ.ധർമ്മരാജൻ, ആനേപ്പിൽ എ.ഡി.രമേഷ്, വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, രജിതാ രാജേന്ദ്രൻ, ഡോ.മേഴ്സി ബാലചന്ദ്രൻ, കുമാരി രാജേന്ദ്രൻ, വിമല ടീച്ചർ തുടങ്ങിയവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ 46-ാം ചരമവാർഷികം സമുചിതമായി ആചരിച്ചു. യൂണിയൻ ഓഫീസിൽ ആർ. ശങ്കറിന്റെ ഛായാചിത്രത്തിന് മുന്നിൽ പ്രസിഡന്റ് മോഹൻശങ്കർ ഭദ്രദീപം തെളിച്ച് ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുക‌ൃഷ്ണൻ, യോഗം ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേഷ്, യൂണിയൻ കൗൺസിലർമാരായ അഡ്വ. കെ. ധർമ്മരാജൻ, നേതാജി ബി. രാജേന്ദ്രൻ, ബി.പ്രതാപൻ, ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി, വനിതാസംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. എസ്.സുലേഖ, വൈസ് പ്രസിഡന്റ് കുമാരി രാജേന്ദ്രൻ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, ട്രഷറർ രജിതാ രാജേന്ദ്രൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. മേഴ്സി ബാലചന്ദ്രൻ, വിമലകുമാരി ടീച്ചർ, ഷീന ശശാങ്കൻ, വിമലമ്മ ടീച്ചർ, തങ്കമണി, ബിനു, ട്രസ്റ്റ് ബോർഡംഗങ്ങളായ വേണുഗോപാൽ, പി.ബി. ഉണ്ണിക്കൃഷ്ണൻ, യൂത്ത് മൂവ്മെന്റ് ഭാരവാഹി അരുൺ കല്ലിൽ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. വനിതാസംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയും നടന്നു.