ചാത്തന്നൂർ: ദേശീയ പാതയിലെ ചാത്തന്നൂർ ജംഗ്ഷനിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഇന്നലെ രാവിലെ പത്തരയോടെ ജംഗ്ഷനിലെ തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന വാഗൺ ആർ കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് പുറകിൽ വന്ന ഇന്നോവ കാർ ഇതിൽ ഇടിച്ചു. പിന്നാലെ എത്തിയ ഹൂണ്ടായി കാറുംസ്വകാര്യ ബസും നിരനിരയായി പുറകിൽ വന്നിടിക്കുകായിരുന്നു.ചാത്തന്നൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.