കൊല്ലം: ശബരിമല സ്‌ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധിയെ തുടർന്നുള്ള പ്രതിസന്ധികാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഇത് പരിഹാരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ദേവസ്വം ബോർഡും ഭക്തജന സമൂഹവും യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടായ പരിശ്രമം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്ത് നടന്ന നാമജപയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.എ. അസീസ്, ഫിലിപ്പ് കെ. തോമസ്, രത്നകുമാർ, കെ.പി. ഉണ്ണികൃഷ്‌ണൻ, ചവറ രാജശേഖരൻ, എഴുകോൺ രാജ്മോഹൻ, പെരിനാട് മോഹൻ, പി.ജി. ഗോപാലകൃഷ്‌ണപിള്ള തുടങ്ങിയവർ സംസാരിച്ചു. എൻ. സുബ്രഹ്മണ്യൻ പോറ്റി, മനോജ് തറമേൽ, രാജേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.