കരുനാഗപ്പള്ളി: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ കാറിൽ കടത്തിക്കൊണ്ട് വന്ന 660 ലിറ്റർ സ്പിരിറ്റ് കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.കെ. സജികുമാറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേ|ർ ഒളിവിലാണ്.
കാർ ഡ്രൈവർ തഴവ കുഴിക്കാലത്തറ കിഴക്കതിൽ രഞ്ജിത്ത് (36), തെക്കുമുറി മേക്ക് അൻസർ മൻസിലിൽ അൻസറിന്റെ ഭാര്യ ജസീല (32) എന്നിവരാണ് പിടിയിലായത്. ജമീലയുടെ ഭർത്താവും സ്പിരിറ്റ് കടത്തിന്റെ സൂത്രധാരനുമായ അൻസർ, സഹായി അമൃത ഹൗസിൽ അഖിൽ എസ്. നായർ എന്നിവർ ഒളിവിലാണ്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ വെളുത്തമണൽ ജംഗ്ഷന് സമീപംവാഹന പരിശോധനയ്ക്കിടയിലാണ് സ്പിരിറ്റ് കയറ്റി വന്ന കാർ കസ്റ്റഡിയിലെടുത്തത്. കാറിൽ നിന്ന് പത്ത് കന്നാസുകളിയായി സൂക്ഷിച്ചിരുന്ന 330 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തു. ഇതിനിടയിൽ അൻസർ ഓടി ഒളിച്ചു. രഞ്ജിത്തിനെ ചൊദ്യം ചെയ്തപ്പോൾ അൻസറിന്റെ വാടക വീട്ടിൽ സ്പരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചന ലഭിച്ചു. തുടർന്ന് എക്സൈസ് സംഘം രഞ്ജിത്തിനെയും കൂട്ടി അൻസറിന്റെ വീട്ടിലെത്തി 10 കന്നാസുളിലായി സൂക്ഷിച്ചിരുന്ന 330 ലിറ്റz സ്പിരിറ്റ് കൂടി കണ്ടെടുക്കുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്ന് പാലക്കാട് വഴിയാണ് സ്പിരിറ്റ് കരുനാഗപ്പള്ളിയിൽ എത്തിച്ചതെന്ന് രഞ്ജിത്ത് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻപിള്ള, പ്രിവന്റീവ് ഓഫീസർമാരായ ബിജിലാൽ, സനൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, സുധീർബാബു, ബിജു, ശ്യാംകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.